നിരാശയും ആത്മഹത്യയും പരിഹാരമല്ല
ജീവിതത്തില്‍ പല സന്ദര്‍ഭങ്ങളിലും നമുക്കുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങള്‍ സമചിത്തതയോടെ നേരിടാന്‍ സാധിച്ചാല്‍ വിജയത്തിലേക്കുള്ള ചുവടുവയ്‌പാകും ആ തീരുമാനങ്ങള്‍. ആത്മഹത്യയോ, ഒളിച്ചോട്ടമോ പരിഹാരമല്ല. നമുക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നമ്മുടെ അദ്യുദയകാംഷികളായവരുമായി മനസ്സുതുറന്ന് പങ്കുവയ്‌ക്കുക ഏറ്റവും ഉത്തമം. കൂടാതെ ആരാധനാലയ സന്ദര്‍ശനങ്ങള്‍, എല്ലാവരും അറിഞ്ഞുള്ള ചെറിയയാത്രകള്‍, …
