ഹൃദയ സ്‌പര്‍ശം ഈ വേറിട്ട ചുവടു വയ്‌പ്‌

ഹൃദയാഘാതത്താല്‍ ഇനിയൊരു മരണം സംഭവിക്കരുതെന്ന മഹത്തായ ദൗത്യത്തിലേക്ക്‌ മാതൃഭൂമി ഗൃഹലക്ഷ്‌മിവേദിയുടെയും മെഡിട്രിന ആശുപത്രിയുടെയും സഹരണത്തോടെ നടപ്പാക്കാനുദ്ദേശിക്കുന്ന സൗജന്യ ചികിത്സാ സഹായ പദ്ധതി പ്രശംസനീയമാണ്‌. ഈ ഒത്തൊരുമ നിര്‍ദ്ധനരായ രോഗികള്‍ക്ക്‌ കൈത്താങ്ങാകുമെന്ന കാര്യത്തില്‍ സംശയമില്ല. കോഴിക്കോട്‌ മെഡിക്കല്‍കോളേജിന്റെ കാര്യത്തില്‍ മാതൃഭൂമി ശ്രദ്ധക്ഷണിച്ച വിഷങ്ങളില്‍ …

നിര്യാതയായി

കരുനാഗപ്പള്ളി, ക്ലാപ്പന വരവിള കണിച്ചേരില്‍ വീട്ടില്‍ പരേതനായ സഹദേവന്റെ ഭാര്യ വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ 05-11-2016 ശനിയാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ നിര്യാതയായി. സുഗദമ്മ, സുശീല, സുധ, സുനി (പരേത) സിന്ധു, സുരേഷ്‌ എന്നിവര്‍ മക്കളും പരേതനായ ചന്ദ്രബോസ്‌, മോഹനന്‍, സോമരാജന്‍, ലായി, …

അനുകരിക്കാവുന്ന സദ്‌പ്രവര്‍ത്തികള്‍

ചികിത്സയ്‌ക്ക്‌ പണമില്ലാത്തവരെ കണ്ടെത്തി ഫേസ്‌ബുക്കിലൂടെ സന്മനസ്സുള്ളവരുടെ സഹായമഭ്യര്‍ത്ഥിച്ച്‌ അശരണരുടെ സഹായിയായി മാറാന്‍ പ്രയത്‌നിച്ചുകൊണ്ടിരിക്കുന്ന ഭിലായിലെ പോലീസുകാരി സ്‌മിതയുടെയും അസമിലെ ഖേത്രി ഗ്രാമത്തെ മറ്റുഗ്രാമങ്ങളില്‍ നിന്നു വെത്യസ്‌തയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്‌ച വെയ്‌ക്കാന്‍ അനുസ്യൂതം പ്രയത്‌നിക്കുന്ന അനുറാംഗ്‌സണ്‍ എന്ന ധീര വനിതയുടെയും പ്രര്‍ത്തനങ്ങളെ നമുക്കും …

ശ്ലാഘനീയം മഞ്ചുവാര്യരുടെ പ്രവര്‍ത്തനങ്ങള്‍

പുത്തനുണര്‍വ്വേകുന്ന പ്രവര്‍ത്തനങ്ങളും ഇടപെടലുകളും നടത്തി സമൂഹത്തിന്റെ സമസ്‌ത മേഖലകളിലും സജീവമാകുന്ന മഞ്‌ജുവിന്റെ നല്ല മനസ്സിനെ പ്രകീര്‍ത്തിക്കാതെ വയ്യ. നമ്മള്‍ക്കെന്താ കാര്യം എന്നു മനസ്സാക്ഷിയില്ലാതെ ചോദിക്കുന്നവര്‍ക്കിടയിലാണ്‌ സാമൂഹിക പ്രതിബദ്ധതയുള്ള ആര്‍ക്കും സാമൂഹികനീതിക്കു നിരക്കുന്ന പ്രവൃത്തികള്‍ ചെയ്യാം എന്നു നമ്മെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ മഞ്‌ജു …

കണ്ടുപഠിക്കാം ഈ ഇരട്ടകളെ

കണ്ടുപഠിക്കാം ഈ ഇരട്ടകളെ, സമൂഹത്തിനാകമാനം മാതൃകയാക്കാം ഈ സഹോദരങ്ങളെ.ജീവിതത്തിലും പഠനത്തിലും തളരാതെ ബഹുദൂരം മുന്നോട്ടു വന്ന്‌ ജീവിതയാത്രയില്‍ വിജയങ്ങള്‍ മാത്രം സമ്പാദിച്ച ഹബീബിനും അക്‌ബറിനും എല്ലാ വിജയ ആശംസകളും നേരുന്നു.കാഴ്‌ചയില്ലെന്ന്‌ പിതപിച്ച്‌ സ്വയം പിന്നോട്ട്‌ പോകരുതെന്നാണ്‌ തങ്ങളേപ്പോലുള്ളവര്‍ക്ക്‌ നല്‍കാനുള്ള അവരുടെ ഉപദേശം, …

നിര്യാതയായി

കരുനാഗപ്പള്ളി, ക്ലാപ്പന പെരുമാന്തഴ കോട്ടയടിയില്‍ ശ്രീ. ആന്റണി ക്രൂസിന്റെ ഭാര്യയും മുന്‍ ഹെഡ്‌മിസ്‌ട്രസ്സുമായിരുന്ന ഇന്നസന്‍സ്‌ ടീച്ചര്‍ വയസ്സ്‌ 77 പെട്ടെന്നുണ്ടായ അസുഖത്താല്‍ 31-10-2016 ശനിയാഴ്‌ച പുലര്‍ച്ചെ 2.30ന്‌ നിര്യാതയായി. പരേതയുടെ ആത്മശാന്തിക്കായുള്ള തിരുക്കര്‍മ്മങ്ങള്‍ 05-11-2016 ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ ക്ലാപ്പന …

വളരെ സന്തോഷകരമായ ഒരുവാര്‍ത്ത

കരുനാഗപ്പള്ളി താലൂക്കിലെ സമസ്‌ത മേഖലകളേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു താലൂക്ക്‌ ഡയറക്‌ടറി കിക്കോ ഡിജിറ്റല്‍സിന്റെ വെബ്‌സൈറ്റായ www.kickodigital.com എന്ന ബെബ്‌സൈറ്റിന്റെ ഡയറക്‌ടറിയില്‍ താലൂക്ക്‌ ഡയറക്‌ടറി എന്ന പേരില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു

മാതൃകാപരം

2000 പേരെ പങ്കടുപ്പിച്ച്‌ മാതൃഭൂമി ആസൂത്രണംചെയ്‌ത കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ പരിസരം വൃത്തിയാക്കിയ പ്രവൃത്തി ശ്ലാഖനീയം തന്നെ. സേവന താല്‍പ്പര്യവും സാഹചര്യവും അനുകൂലമായിട്ടുള്ള എല്ലാവരും മാതൃകയാക്കേണ്ട ഒന്നാണ്‌ മാതൃഭൂമി ഈ പ്രവൃത്തിയിലൂടെ നമുക്ക്‌ കാട്ടിത്തന്നത്‌. വ്യവസായ താല്‍പ്പര്യം മാത്രമല്ല ഉദ്ദേശം സാമൂഹിക …

ജോസിന്റെ മഹാമനസ്‌കതയ്‌ക്ക്‌ ഒരായിരം നന്ദി

വൃക്കരോഗം ഒരു കുടുംബത്തെ കണ്ണീര്‍ക്കയത്തില്‍ മുക്കിത്താഴ്‌ത്താനൊരുങ്ങുമ്പോള്‍ കൈത്താങ്ങായി എത്തി പിടിച്ചുയത്തുവാന്‍ സന്മസ്സു കാണിച്ച പള്ളിപ്പാട്ട്‌ സ്വദേശിയായ 48കാരന്‍ ജോസ്‌ വര്‍ഗ്ഗീസ്സിന്‌ ദൈവം തമ്പുരാന്‍ ദീര്‍ഘായുസ്സും ആയുരാരോഗ്യ സൗഖ്യവും സര്‍വ്വൈശ്വര്യവും പ്രദാനം ചെയ്യട്ടേയെന്നു ദേവീ നാമത്തില്‍ പ്രാര്‍ത്ഥിക്കുന്നു. അതോടൊപ്പം ജോസ്‌ ഈശ്വരരൂപത്തില്‍ വന്ന്‌ …