വഴിയില്‍ നിന്നു കിട്ടിയ പേഴ്‌സില്‍ അടങ്ങിയിരുന്ന തുക ഒട്ടും കുറയാതെ പുനലൂര്‍ മാര്‍ക്കറ്റ് ജംഗ്‌ഷനിലെ ഓട്ടോഡ്രൈവര്‍ ചാലക്കോട് കോണത്തുവീട്ടില്‍ ഷമീറ് പോലീസ് സ്റ്റേഷനിലെത്തിക്കുകയും അത് ഏറ്റുവാങ്ങിയ സത്യസന്ധനായ പുനലൂര്‍ സ്റ്റേഷന്‍ എസ്. ഐ എന്‍ സുനീഷ് തന്നിലെ കര്‍മ്മനിരത മുന്‍ നിര്‍ത്തി ആ പണത്തിന്റെ ഉടമയെ കണ്ടത്തി ഏല്‍പ്പിക്കുവാന്‍ കാണിച്ച പ്രവൃത്തിയും പ്രശംസനീയം തന്നെ. ഈകാലഘട്ടത്തില്‍ സത്യസന്ധത മനുഷ്യമനസ്സുകളില്‍ നിന്നും മാഞ്ഞുപോയിട്ടില്ല എന്നും നമ്മുടേതല്ലാത്ത ഒന്നും നമ്മള്‍ ആഗ്രഹിക്കരുതെന്നും ഉള്ള സന്ദേശവും നമുക്ക് നല്‍കുന്നു.