ദൈവത്തിന്റെ നിയോഗം അതാണ് ബിന്ദുവിന്റെ ജീവിതം. ആര് ആരായിത്തീരണം എന്നും ഓരോനെന്‍മണിയിലും ആര് ഭക്ഷിക്കണം എന്നും ദൈവം തമ്പുരാന്‍ എഴുതിവയ്‌ക്കും എന്നും സങ്കല്‍പ്പം. ജീവിതവഴിയില്‍വന്ന പരീക്ഷണങ്ങളെ സധൈര്യം നേരിടുന്ന ബിന്ദുവിന്റെ വിജയം അതി വിദൂരമല്ല. അധികം വനിതകള്‍ ആരും എത്തിപ്പെടാത്ത ഫോട്ടോഗ്രാഫി എന്ന തൊഴില്‍മേഖലയില്‍ ഏറെ വിഷമപ്പെടുത്തുന്ന തൊഴില്‍ ചെയ്യാന്‍ ധൈര്യം കാണിച്ച ബിന്ദുവിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ആരോടും പരിഭവമില്ലാതെ ഈ പിന്നിട്ട വഴികള്‍ അത്ര ദുര്‍ഘടമായിരുന്നില്ല ഇനി പിന്നിടാനുള്ള വഴികളാണ് ഏറെ ദുര്‍ഘടം എന്നു മനസ്സിലുറച്ച് മുന്നേറാന്‍ ബിന്ദുവിന് സാധിക്കട്ടേയെന്നു പ്രാര്‍ത്ഥിക്കുന്നു...