top menu

Search

Profile

                         1988 സെപ്‌തംബര്‍ 18 ന്‌ ആലപ്പുഴ ജില്ലയില്‍ മാവേലിക്കര-ഉമ്പര്‍നാട്‌- കനാല്‍ജംഗ്‌ഷനില്‍ പാഴ്‌വസ്‌തുക്കള്‍ ഉപയോഗിച്ച്‌ മനോഹരമായ കരകൗശല വസ്‌തുക്കള്‍ നിര്‍മ്മിക്കുന്ന യൂണിറ്റായി ആരംഭിച്ചു. ഇതിന്‍റെ  പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയില്‍ വന്ന ഒരു പാവക്കമ്പനിയെക്കുറിച്ചുള്ള സപ്ലിമെന്റില്‍ നിന്നാണ്‌ അനുയോജ്യമായ പേര്‌ ലഭ്യമായത്‌. ചൈനയില്‍ രൂപം കൊണ്ട കിന്‍കോ എന്ന പാവക്കമ്പനി വളരെ പെട്ടെന്ന്‌ ജനമനസ്സുകളില്‍ സ്ഥാനം പിടിച്ച വാര്‍ത്ത ഈ യൂണിറ്റിന്റെ നാമകരണത്തിന്‌ സഹായകമായി. കിന്‍കോ എന്ന ചൈനീസ്‌ നാമത്തിന്‌ മലയാളത്തില്‍ വേണ്ടത്ര ഉച്ചാരണസ്‌ഫുടത ഇല്ലാത്തതിനാല്‍ കിക്കോ കരകൗശല കലാക്ഷേത്രമെന്ന്‌ പേരിട്ടു. മാവേലിക്കരയിലെ യൂണിറ്റിന്റെ പ്രവര്‍ത്തനം സമീപവാസികളില്‍ നിന്നും ബന്ധുജനങ്ങളില്‍ നിന്നും ലഭിച്ച പ്രോത്സാഹനത്താല്‍ നിലനിന്നുപോവുകയും കുറേക്കൂടി മെച്ചപ്പെട്ട ഏരിയായിലേക്കുള്ള പറിച്ചു നടീലിന്റെ ഭാഗമായി മദ്ധ്യപ്രദേശിലെ ബിലാസ്‌പൂര്‍ ജില്ലയില്‍ ബാല്‍കോ അലൂമിനിയം കമ്പനിയുടെ കോര്‍ട്ടേഴ്‌സ്‌ ക്ഷോപ്പിംഗ്‌ കോംപ്ലക്‌സില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്‌തു. മൂന്നു വര്‍ഷക്കാലം സകല ജനമനസ്സുകളിലും സമസ്‌ത മേഖലകളിലും സജീവ സാന്നിദ്ധ്യമാകുവാന്‍ സാധിച്ച്‌ മുന്നേറിയ കിക്കോ വീണ്ടും ഒരു സ്ഥലം മാറ്റത്തെ അഭിമുഖീകരിച്ചു.


                          കേരളത്തില്‍ കൊല്ലംജില്ലയില്‍ കരുനാഗപ്പള്ളി താലൂക്കില്‍ ക്ലാപ്പന ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗമായ തോട്ടത്തില്‍ മുക്കില്‍ തുടര്‍ന്ന്‌ പ്രവര്‍ത്തനം ആരംഭിച്ച കിക്കോ, കരകൗശല വസ്‌തുക്കളുടെ നിര്‍മ്മാണത്തില്‍ നിന്നും വ്യത്യസ്‌തമായി പൂക്കട, സ്റ്റുഡിയോ, വീഡിയോ റിക്കാര്‍ഡിംഗ്‌ തുടങ്ങിയ പുതിയ മേഖലകളിലേക്ക്‌ ചുവടു വച്ചു. കഴിഞ്ഞ 5 വര്‍ഷക്കാലത്തെ പ്രവര്‍ത്തനത്തില്‍ നിന്നും നേടിയ അറിവും, സ്‌നേഹധനരായ കസ്റ്റമേഴ്‌സില്‍ നിന്നും ലഭിച്ച പ്രോത്സാഹനവും സാമൂഹിക നീതിക്കു നിരക്കുന്നതും സാമൂഹിക മാനദണ്‌ഡങ്ങള്‍ അനുശാസിക്കുന്നതുമായ ഏതുജോലികളും ഏറ്റെടുക്കുന്ന ഒരു സ്ഥാപനമാക്കി കിക്കോയെ പ്രാപ്‌തമാക്കുകയായിരുന്നു.

                            ബിലാസ്‌പൂര്‍ ജില്ലയില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാലഘട്ടത്തില്‍ വടക്കേ ഇന്ത്യയിലെ പ്രാധാന്യമേറിയഉത്സവങ്ങളില്‍ ഒന്നായ ഗണേശോത്സവത്തിന്‌ ഏറ്റവും നല്ല സ്റ്റേജ്‌ ഡെക്കറേഷന്‌ ജില്ലയിലെ ഒന്നാം സ്ഥാനം ബാല്‍ക്കോ നിവാസികള്‍ക്ക്‌ നേടിക്കൊടുക്കുവാനായതിന്റെ ആത്മവിശ്വാസവും അതില്‍ നിന്നും ലഭിച്ച പ്രോത്സാഹനവും കലാ-കായിക- സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുവാന്‍ കിക്കോയ്‌ക്ക്‌ വഴികാട്ടിയായി. 

                              ക്ലാപ്പന-തോട്ടത്തില്‍ മുക്കില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ആകെയുണ്ടായിരുന്ന 9 മുറിക്കടകളില്‍ 8 കടകളും വൈകുന്നേരം 6 മണിക്ക്‌ അടച്ചുപോകുന്ന അവസ്ഥയില്‍ നിന്നും വ്യത്യസ്‌തമായി രാത്രി 8 മണി വരെ മുഴുവന്‍കടകളും തുറന്നു പ്രവര്‍ത്തിച്ചും കിക്കോ മാത്രം 24 മണിക്കൂറും അവധി ദിവസങ്ങള്‍ ഇല്ലാതെ 3 വര്‍ഷക്കാലവും തുര്‍ന്ന്‌ രാവിലെ 6.30മുതല്‍ രാത്രി 11 മണി വരെ ഏവരുടെയും പ്രശംസയക്ക്‌ വിധേയമായി പ്രവര്‍ത്തിക്കുകയും ചെയ്‌തു. ഈ കാലയളവിലാണ്‌ ക്ലാപ്പന പഞ്ചായത്തില്‍ ആദ്യമായി വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ കമ്പ്യൂട്ടറും ഇന്റര്‍നെറ്റ്‌ സംവിധാനവും, രുചിയുടെ മാന്ത്രികന്‍ കിക്കോ അച്ചാറുകളുടെ നിര്‍മ്മാണവും, പൊതുജന സേവനാര്‍ത്ഥം കിക്കോ വി ഹെല്‍പ്പ്‌ ചാരിറ്റബിള്‍ സൊസൈറ്റി ആരംഭിച്ചതും.
ഈ കാലയളവില്‍ കിക്കോ ഒറ്റയ്‌ക്ക്‌ പ്രാവര്‍ത്തികമാക്കിയ കാര്യങ്ങള്‍ ഏറെയാണ്‌. മത്സരബുദ്ധിയില്ലാതെ സകലചരാചരങ്ങള്‍ക്കും ഉപകാരം മാത്രം പ്രദാനം ചെയ്യുവാന്‍ സാധിച്ചത്‌ ഞങ്ങള്‍ക്ക്‌ അഭിമാനത്തിന്‌ വക നല്‍കുന്നു. തികഞ്ഞചാരിതാര്‍ത്ഥ്യത്തോടെ പ്രവര്‍ത്തിക്കുമ്പോഴാണ്‌ ലോകമാതാവ്‌ സദ്‌ഗുരു മാതാ അമൃതാനന്ദമയീദേവിയുടെ ജന്മം കൊണ്ടും പാദ സ്‌പര്‍ശത്താലും ധന്യമായ വള്ളിക്കാവിലമ്മയുടെ മണ്ണില്‍ 2005 ജനുവരി മാസം ആദരണീയനായ ശാരദന്‍കുട്ടിയച്ചന്റെ കടയുടെ പകുതി ഭാഗം പകുത്തു നല്‍കി കിക്കോയുടെ ഒരു ശാഖ പൂക്കടമാത്രമായി ആരംഭിക്കുവാന്‍ അവസരം തന്നത്. അന്ന്‌ പ്രായം 75 കഴിഞ്ഞിരുന്ന പുല്ലംതറയില്‍ ശാരദന്‍കുട്ടിയെന്ന സേവനതല്‍പ്പരനും കര്‍മ്മനിരതനുമായിരുന്ന അച്ഛന്‍ രാവിലെ 5 മണിക്കും കിക്കോ 5.30 നും പ്രവര്‍ത്തനം തുടങ്ങുന്നത്‌ പതിവാക്കി. 

                                     അനുസ്യൂതം നടന്നു വന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും വ്യത്യസ്‌തമായി 2007 ല്‍ കിക്കോ വള്ളിക്കാവ്‌ ജംഗ്‌ഷനില്‍ അമ്മയുടെ അനുഗ്രഹത്താല്‍ സ്വന്തം ബില്‍ഡിംഗില്‍ പൂക്കട, സ്റ്റുഡിയോ, വീഡിയോ റിക്കോര്‍ഡിംഗ്‌, ഓഫ്‌സെറ്റ്‌ പ്രസ്സ്‌, കളര്‍ലാബ്‌, ആര്‍ട്ട്‌ വര്‍ക്കുകള്‍ ചെയ്യുന്നതിനാവശ്യമായ സ്റ്റിക്കര്‍ കട്ടിംഗ്‌ യൂണിറ്റ്‌ തുടങ്ങി 16ല്‍പ്പരം മെഷിനറികളും 50ല്‍പ്പരം വര്‍ക്കുകളുമായി യശ്ശഃശരീരനായ സഖാവ്‌ പി. രാമകൃഷ്‌ണന്‍ സഖാവിന്റെ സാന്നിദ്ധ്യത്തില്‍ പ്രശസ്‌ത സിനിമാതാരമായിരുന്ന പരേതനായ ബാലകൃഷ്‌ണന്‍ സാര്‍ ഉദ്‌ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു പ്രമുഖ വ്യക്തികളുടെ പ്രശംസയ്‌ക്ക്‌ വിധേയമായി കിക്കോ ഡിജിറ്റല്‍ ഇന്‍ഡസ്‌ട്രി പ്രവര്‍ത്തന പുരോഗതിയിലേക്ക്‌ നീങ്ങി. 2009 ല്‍ തോട്ടത്തില്‍ മുക്കിലെ യൂണിറ്റ്‌ നിര്‍ത്തി മുഴുവന്‍ സമയവും വള്ളിക്കാവില്‍ ശ്രദ്ധകേന്ദ്രീകരിച്ച്‌ പൂര്‍വ്വാധികം ഭംഗിയായി രാവിലെ 6.30 മുതല്‍ സാധാരണ ദിവസങ്ങളില്‍ രാത്രി 11 മണി വരെയും ചില പ്രത്യേക ദിവസങ്ങളില്‍ സ്ഥാപനം അടയ്‌ക്കാതെയും പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു. 

                               വള്ളിക്കാവ്‌ ജംഗ്‌ഷനില്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കിക്കോ ഡിജിറ്റല്‍ ഇന്‍ഡസ്‌ട്രി 2007 ല്‍ സ്ഥാപനത്തിനുണ്ടായ ഒരു അപകടം തരണം ചെയ്‌ത്‌ ഇന്ന്‌ ഉപരിപഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ പഠന സംബന്ധമായ എല്ലാ മേഖലകളിലും പൊതുജന ജീവിതത്തിന്റെ സമസ്‌തമേഘലകളിലും ബന്ധപ്പെടത്തക്കരീതിയിലുള്ള സംരംഭമായി നിലകൊള്ളുന്നു. പൂക്കട, സ്റ്റുഡിയോ, വീഡിയോ റിക്കോര്‍ഡിംഗ്‌, ഓഫ്‌സെറ്റ്‌ പ്രസ്സ്‌, ലേസര്‍ പ്രിന്റിംഗ്‌, റബ്ബര്‍ സീല്‍ മേക്കിംഗ്‌, ഗ്രാഫിക്‌സ്‌, ഡിസൈനിംഗ്‌, മലയാളം-ഇംഗ്ലീഷ്‌- ഹിന്ദി-തമിഴ്‌ അടക്കമുള്ള ഡി. ടി. പി. വര്‍ക്കുകള്‍, ഇന്റര്‍നെറ്റ്‌ കഫേ- ഇമെയില്‍, കളര്‍, ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ഫോട്ടോസ്റ്റാറ്റ്‌, പ്രിന്റ്‌ ഔട്ട്‌, സ്റ്റേഷനറി, വിവിധ ഡോക്യുമെന്റ്‌- ഇന്റര്‍വ്യൂ ഫയലുകള്‍, പേപ്പറുകള്‍, കപ്പ്‌, ടീഷര്‍ട്ട്‌, ജേഴ്‌സി, പ്ലേറ്റ്‌, വാട്ടര്‍ ബോട്ടില്‍, ക്രിസ്റ്റല്‍, ടൈല്‍സ്‌ ഗ്രാനൈറ്റ്‌, പേന, ഫയലുകള്‍ തുടങ്ങി 400ല്‍പ്പരം മീഡിയകളില്‍ പ്രിന്റ്‌ ചെയ്യുന്നതിനുള്ള സംവിധാനം ഇവിടെ ലഭ്യമാണ്‌. ഹാര്‍ഡ്‌- സോഫ്‌റ്റ്‌- പെര്‍ഫെക്‌ട്‌- ഡയറി ബയന്റ്‌-സ്‌പൈറല്‍- വൈറല്‍- കോംബോ അടക്കമുള്ള നിങ്ങളുടെ ഇച്ഛയ്‌ക്ക്‌ അനുസരിച്ചുള്ള ബയന്റുകള്‍, സ്‌കൂള്‍ കോളേജിലേക്കുള്ള ഐഡി കാര്‍ഡ്‌, ഡയറി, ഡിപ്പാര്‍ട്ട്‌മെന്റ്‌ ഐഡി തുടങ്ങി എല്ലാവിധ വര്‍ക്കുകളും, ജനോപകാരപ്രദമായ സേവനങ്ങളുമായി ഞങ്ങള്‍ നിലകൊള്ളുന്നു.

                                പിന്നിട്ട വഴികളില്‍ ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ വേണ്ടി പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകര്‍, ഗുരുക്കന്‍മാര്‍, രക്ഷകര്‍ത്താക്കള്‍,ബന്ധുജനങ്ങള്‍,സഹോദരങ്ങള്‍, ഉചിതമായ സമയങ്ങളില്‍ സാമ്പത്തികമായി സഹായിച്ച സാമ്പത്തിക സ്ഥാപനങ്ങള്‍ തുടങ്ങി ഇരുകൈകളും നീട്ടി നിലനിര്‍ത്തിയ സമസ്‌ത മേഘലകള്‍ക്കുമുള്ള ദക്ഷിണയായി തോട്ടത്തില്‍ മുക്കില്‍ 2008ല്‍ രൂപീകരിച്ച കിക്കോ വി ഹെല്‍പ്പ്‌ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ചുവടുപിടിച്ച്‌ ഇപ്പോള്‍ ഒരു വെബ്‌സൈറ്റ്‌ kickodigital.com എന്ന പേരില്‍ സവിനയം സമര്‍പ്പിക്കുന്നു. വള്ളിക്കാവിലെയും പരിസരപ്രദേശങ്ങളിലേയും എ ടു ഇസഡ്‌ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചും രക്തദാതാക്കളുടെ നമ്പരുകള്‍, വള്ളിക്കാവ്‌ വഴി കടന്നുപോകുന്ന ബസ്സുകളുടെ സമയം, വള്ളിക്കാവ്‌, വള്ളിക്കാവ്‌ ജെട്ടി, പള്ളിക്കടവ്‌, തോട്ടത്തില്‍ മുക്ക്‌, അമ്പനാട്ടുമുക്ക്‌, പുളിനില്‍ക്കുംകോട്ട തുടങ്ങിയ സ്റ്റാന്റുകളിലെ ഓട്ടോ-ടാക്‌സി ഡ്രൈവേഴ്‌സിന്റെ നമ്പരുകള്‍, വള്ളിക്കാവിലെ സമസ്‌ത മേഖലകളിലെയും പേരുകളും നമ്പരുകളും അടക്കം ഏതു വിവരങ്ങളും അറിയുവാന്‍ വിരല്‍ത്തുമ്പില്‍ ഒരായിരം വിവരം നല്‍കുന്നഈ വെബ്‌ സൈറ്റ്‌ എല്ലാവര്‍ക്കുമായിസമര്‍പ്പിക്കുകയാണ്‌. ഇതുവരെ ലഭിച്ച വിവിധ ദേശങ്ങളിലും വിവിധ ഭാഷകളിലും ഉള്ള പ്രോത്സാഹനം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

§    Started on 18th September 1988 as a unit of handicrafts, at Canal junction  Mavelikara in  Alappuzha district. A suitable name was derived from a supplement about a doll making unit called KINKO,which is very popular in China. The Chinese name KINKO is reformed to 'KICKO' according to Malayalam  pronounciation . Natives of  mavelikara our friends, and relatives, encouraged us a lot. Later this unit was transferred to the quarters shopping complex of Balco Aluminiun Company at Bilaspure  district of Madhyapradesh.

§    Within three years we were able to extend our service to various fields. Later this units was transfered to Thottathil mukku  ,which is the centre of Clappana Panchayat, Karunagappally Taluk in Kollam district. Apart from handicrafts, here Kicko stepped into new attempts like flower shop, studio, video recordings etc.

§    The experiences of last five years and the encouragement from our valuable customers made this firm capable of doing any works that serves all social justice and social norms. Our experience of achieving first prize in stage decoration competition held in relation with ”Ganesolsav” gave us  confidence to be a part and parcel of various socio cultural activities.


§    Within three years we surpassed all other trade organizations of Clappana. Our readyness to work up to 11pm is appreciated by all customers because it is very convenient for all of them. During this time we started, computer internet facilities, production of kicko pickles etc with the help and co-operation of industrial department and also started “KICKO WE HELP” which is a charitable society and is completely for social service.

§    In the year 2005 we started another branch at vallickavu, the place which is honoured by the presence of Sree Matha Amrithananda Mayi Devi. We proudly say that we are running the firm up to the satisfaction of each and every customer who are the real asset of the firm.


§    In the year 2007 different units like studio, video recording, offset press, colour lab etc were also attached to the flower shop and then it would become a multi industrial centre. It was inaugurated by the famous Cine Artist Late N.L. Balakrishnan and was honoured by the presence of comrade  P . Ramakrishnan. Later in 2009 the unit at Thottathilmukku was winded up.

§    Now it would be a multi industrial firm of entrepreneurship. Which extends the capacities like studio, video recording, offset press, laser printing, rubber seal making, graphics designingMal-Eng-Hindi-DTP works, internet café, colour, black and white Photostat, stationary etc. more over there is facility for printing on any medias like paper, cup, T-shirts, Jersey, Plates, Water bottle etc.
§    School college ID Cards and Diary are another special work of Kicko.

§    Now hereby we express our sincere gratitude towards the people those who extended their helping hands towards us. Now happily we would like to announce you the opening of our website named kicko digital.com which includes numbers of the available blood donors, time schedule of buses pass through vallickavu, numbers of auto-taxi drivers etc.


§    We strongly believes that this website will be a very good helping aid for people those who seek information and now we proudly with immense happiness consecreate this website for the valuable users of our place. We expect your co-operation and anticipation to make this venture a sucess.   

About Us

വള്ളിക്കാവിലെയും പരിസരപ്രദേശങ്ങളിലേയും എ ടു ഇസഡ്‌ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചും രക്തദാതാക്കളുടെ നമ്പരുകള്‍, വള്ളിക്കാവ്‌ വഴി കടന്നുപോകുന്ന ബസ്സുകളുടെ സമയം, ഓട്ടോ-ടാക്‌സി ഡ്രൈവേഴ്‌സിന്റെ നമ്പരുകള്‍, വള്ളിക്കാവിലെ സമസ്‌ത മേഖലകളിലെയും പേരുകളും നമ്പരുകളും അടക്കം ഏതു വിവരങ്ങളും അറിയുവാന്‍ വിരല്‍ത്തുമ്പില്‍ ഒരായിരം വിവരം നല്‍കുന്നഈ വെബ്‌ സൈറ്റ്‌ എല്ലാവര്‍ക്കുമായിസമര്‍പ്പിക്കുകയാണ്‌. 

Contact Us

Kicko DIgital, Vallikkavu,
Clappana P.O, Karunagappally
Mob: 9496410593
email: kickodigitals@gmail.com