ഹൃദയാഘാതത്താല്‍ ഇനിയൊരു മരണം സംഭവിക്കരുതെന്ന മഹത്തായ ദൗത്യത്തിലേക്ക് മാതൃഭൂമി ഗൃഹലക്ഷ്‌മിവേദിയുടെയും മെഡിട്രിന ആശുപത്രിയുടെയും സഹരണത്തോടെ നടപ്പാക്കാനുദ്ദേശിക്കുന്ന സൗജന്യ ചികിത്സാ സഹായ പദ്ധതി പ്രശംസനീയമാണ്. ഈ ഒത്തൊരുമ നിര്‍ദ്ധനരായ രോഗികള്‍ക്ക് കൈത്താങ്ങാകുമെന്ന കാര്യത്തില്‍ സംശയമില്ല. കോഴിക്കോട് മെഡിക്കല്‍കോളേജിന്റെ കാര്യത്തില്‍ മാതൃഭൂമി ശ്രദ്ധക്ഷണിച്ച വിഷങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ജനപിന്തുണ പ്രശംസനീയം തന്നെ മേലിലും ഇത്തരം നൂതന ആശയങ്ങള്‍ ജന സമക്ഷം അവതരിപ്പിച്ച് വിജയിപ്പിക്കുവാന്‍ മാതൃഭൂമിക്ക് സാധിക്കട്ടേയെന്ന് ആശംസിക്കുന്നു.