ഒപ്പമുണ്ടായിരുന്ന രഘുദാസിന്റെ ദേഹവിയോഗത്തിന് ഒരു വര്‍ഷം പിന്നിടുന്നു. ക്ലാപ്പന ഗ്രാമപഞ്ചായത്തില്‍ മാത്രമല്ല സമീപ പ്രദേശങ്ങളിലും അടുത്തറിയാവുന്നവര്‍ക്കും അല്ലാത്തവര്‍ക്കും എന്നും പുഞ്ചിരിക്കുന്ന മുഖവുമായി സ്വാന്തന സ്‌പര്‍ശം മാത്രം നല്‍കിയിരുന്ന രഘുദാസിന് ദേഹവിയോഗം മാത്രമേ സംഭവിച്ചിട്ടുള്ളു എന്നതാണ് യാഥാര്‍ത്ഥ്യം. ഒരേസമയം സ്‌നേഹിതനും സഹോദരനും എല്ലാറ്റിനുമുപരി നല്ലൊരു കുടുംബനാഥനും കൃഷിക്കാരനും സാമൂഹിക പ്രവര്‍ത്തകനും കോണ്‍ഗ്രസ്സ്‌പാര്‍ട്ടിയുടെ ക്ലാപ്പന മണ്‌ഡലം സെക്രട്ടറിയുമൊക്കെ ആയിരുന്ന പ്രിയപ്പെട്ട രഘുദാസിനെ കണ്ണീരോടെയല്ലാതെ അടുത്തറിയാവുന്ന ആര്‍ക്കും സ്‌മരിക്കാനാവില്ല. എന്നും കിക്കോയുടെ ഓരോ ചുവടുവെയ്‌പിലും മാര്‍ഗ്ഗദര്‍ശിയായും ഉപദേശകനായും കൂടെ നിന്നിരുന്ന രഘുദാസിന്റെ വിയോഗം എന്നും ഒരു നഷ്‌ടം തന്നെയാണ്. ഞങ്ങള്‍ക്കൊരു മാര്‍ഗ്ഗദര്‍ശിയായി ഞങ്ങളോടൊപ്പം ഈ പുണ്യാത്മാവിന്റെ സാന്നിദ്ധ്യം ഞങ്ങള്‍ തൊട്ടറിയുന്നു. എന്നും പുഞ്ചിരി മാത്രം മായാതെ നിലനിന്നിരുന്ന ആ സൂര്യതേജസ്സിന്റെ മങ്ങാത്ത ഒര്‍മ്മകളോടെ.....