2000 പേരെ പങ്കടുപ്പിച്ച് മാതൃഭൂമി ആസൂത്രണംചെയ്‌ത കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരം വൃത്തിയാക്കിയ പ്രവൃത്തി ശ്ലാഖനീയം തന്നെ. സേവന താല്‍പ്പര്യവും സാഹചര്യവും അനുകൂലമായിട്ടുള്ള എല്ലാവരും മാതൃകയാക്കേണ്ട ഒന്നാണ് മാതൃഭൂമി ഈ പ്രവൃത്തിയിലൂടെ നമുക്ക് കാട്ടിത്തന്നത്. വ്യവസായ താല്‍പ്പര്യം മാത്രമല്ല ഉദ്ദേശം സാമൂഹിക സേവനം കൂടിയാണ് ലക്ഷ്യം എന്ന് നമ്മെ ഒന്നുകൂടി ഓര്‍മ്മപ്പെടുത്തുകയാണ് മാതൃഭൂമി എന്ന ആ മഹാപ്രസ്ഥാനം. ഏതെല്ലാം വിഷയങ്ങള്‍ നമ്മെ മാതൃകയായി നിന്നു മാതൃഭൂമി ബോദ്ധ്യപ്പെടുത്തിയിരിക്കുന്നു. ഏതൊരു വിഷയവും വേണമെന്നു ചിന്തിച്ചു ചെയ്‌താല്‍ വിജയിക്കും എന്നതിന്റെ തെളിവാണ് മാതൃഭൂമിയുടെ ഓരോ ഉദ്യമങ്ങളും. മാതൃഭൂമിയോടൊപ്പം പങ്കുചേര്‍ന്ന് ഈ സംരംഭം വിജയിപ്പിച്ച എന്‍. എസ്. എസ്. സന്നദ്ധ പ്രവര്‍ത്തകരായ കൊച്ചു മിടുക്കികളും കൊച്ചു മിടുക്കന്‍മാരും, പോലീസ് വകുപ്പിലെ സേവന താല്‍പ്പര്യരും കര്‍മ്മനിരതരുമായ ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ കോളേജ് ജീവനക്കാര്‍, മാദൃഭൂമി ജീവനക്കാര്‍, ഗൃഹലക്ഷ്‌മി വേദി പ്രവര്‍ത്തകര്‍, മെഡിക്കല്‍ കോളേജ് യൂണിയന്‍, ചുറുചുറുക്കുള്ള എസ്. എഫ്. ഐ യൂണിറ്റ് പ്രവര്‍ത്തകര്‍, സാമൂഹിക പ്രതിബദ്ധതയുള്ള ചാരിറ്റബിള്‍ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങി ഈ സംരംഭത്തില്‍ മാതൃഭൂമിയോടൊപ്പം അണിചേര്‍ന്ന ഓരോരുത്തരേയും എത്ര പ്രശംസിച്ചാലും മതിയാകില്ല. സംവിധായകനും തിരക്കഥാകൃത്തുമായ രഞ്‌ജിത്ത്‌സാര്‍ ഓര്‍മ്മപ്പെടുത്തിയ ഒരു കാര്യം പ്രാവര്‍ത്തികമാക്കാവുന്നതാണ്. വ്യക്തമായധാരണയോടെ മെഡിക്കല്‍ കോളേജില്‍ വരുന്ന ഓരോരുത്തരും ഒരു ചെറിയ കാണിക്ക സമര്‍പ്പിക്കുന്നതിന്നാവശ്യമായ സംവിധാനം ചെയ്‌താല്‍ സന്‍മനസ്സുകള്‍ ഈ പരിസര ശുചീകരണപ്രവര്‍ത്തിലേക്കാവശ്യമായ ചെറിയ നാണയങ്ങള്‍ നിക്ഷേപിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ ഒരു സദ്‌പ്രവര്‍ത്തി മാതൃഭൂമി ആവിഷ്‌കരിച്ചപ്പോള്‍ പരിസരം ശുചിയാകുക മാത്രല്ല നടന്നത് ഉദാരമതികളും എന്നും പരസ്സഹായം മാതൃകയായി സ്വീകരിച്ച ബഹുമുഖ പ്രതിഭ ശ്രീ. സുരേഷ്‌ഗോപിയടക്കമുള്ള പ്രമുഖര്‍ക്കും സഹായ വാഗ്‌ദാനങ്ങള്‍ പ്രഖ്യാപിക്കുവാന്‍ ഉള്ള മഹനീയ വേദി കൂടിയായി മാറി എന്നത് പ്രശംസാര്‍ഹമാണ്. മേലിലും ഇത്തരം ശ്ലാഘനീയ പ്രവൃത്തികള്‍ ആവിഷ്‌കരിക്കുവാന്‍ മാതൃഭൂമിക്കും മറ്റ് സംരംഭകര്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും സാധിക്കട്ടേയെന്നും അങ്ങിനെ ആവിഷ്‌കരിക്കപ്പെടുന്ന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഇത്തരം സേവനദാതാക്കള്‍ക്കും സന്മനസ്സുണ്ടാകട്ടേയെന്നും പ്രാര്‍ത്ഥിക്കുന്നു.
ചടങ്ങിലെ ബിജുമേനോന്റെ സാന്നിദ്ധ്യം