വൃക്കരോഗം ഒരു കുടുംബത്തെ കണ്ണീര്‍ക്കയത്തില്‍ മുക്കിത്താഴ്‌ത്താനൊരുങ്ങുമ്പോള്‍ കൈത്താങ്ങായി എത്തി പിടിച്ചുയത്തുവാന്‍ സന്മസ്സു കാണിച്ച പള്ളിപ്പാട്ട് സ്വദേശിയായ 48കാരന്‍ ജോസ് വര്‍ഗ്ഗീസ്സിന് ദൈവം തമ്പുരാന്‍ ദീര്‍ഘായുസ്സും ആയുരാരോഗ്യ സൗഖ്യവും സര്‍വ്വൈശ്വര്യവും പ്രദാനം ചെയ്യട്ടേയെന്നു ദേവീ നാമത്തില്‍ പ്രാര്‍ത്ഥിക്കുന്നു. അതോടൊപ്പം ജോസ് ഈശ്വരരൂപത്തില്‍ വന്ന് ശരീരത്തിന്റെ ഒരുഭാഗം ദാനം ചെയ്‌ത് ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിച്ച സന്തോഷിനും ഭാര്യയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളുമടങ്ങുന്ന കടുംബത്തിനും ജീവിതത്തിന്റെ രണ്ടാം ഘട്ടമാണ്. തിരിച്ചുകിട്ടിയ ഈ ദൈവകാരുണ്യം ജീവിതത്തിലും ഉണ്ടാകട്ടേയെന്നും ജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാ വിഷമതകളും നേരിടുവാനുള്ള ധൈര്യം സര്‍വ്വേശ്വരന്‍ ഇരു കുടുംബങ്ങള്‍ക്കും നല്‍കട്ടേയെന്നും ദൈവനാമത്തില്‍ പ്രാര്‍ത്ഥിക്കുന്നു.