നിര്യാതരായി….. 2 ദിവസങ്ങളിലായി നടന്ന 4 മരണം

കോട്ടയ്‌ക്കുപുറം പുളിമൂട്ടില്‍ പരേതനായ ശ്രീ. കൊച്ചുകൃഷ്‌ണന്‍ (എക്‌സ്‌ സര്‍വ്വീസ്‌) അവര്‍കളുടെ സഹധര്‍മ്മിണി ശ്രീമതി. മീനാക്ഷിയമ്മ 19-11-2016 ശനിയാഴ്‌ച രാത്രി 11 മണിക്ക്‌ 96-ാമത്തെ വയസ്സില്‍ നിര്യാതയായി. സരസ്സമ്മ, വിജയമ്മ,വിവേകാനന്ദന്‍, വിശ്വനാഥന്‍ എന്നിവര്‍ മക്കളും, രവീന്ദ്രന്‍, കാര്‍ത്തികേയന്‍, പങ്കജാക്ഷി, തങ്കമണി എന്നിവര്‍ മരുമക്കളുമാണ്‌.

കരുനാഗപ്പള്ളി, ക്ലാപ്പന, കോട്ടയ്‌ക്കുപുറം ഈരയില്‍ ഭാര്‍ഗ്ഗവന്‍ 20-11-2016 ഞായറാഴ്‌ച പുലര്‍ച്ചെ 5.30ന്‌ 69-മത്തെ വയസ്സില്‍ നിര്യാതനായി പൊന്നമ്മ ഭാര്യയും, അനില്‍കുമാര്‍, ബിന്ദു എന്നിവര്‍ മക്കളും ബിന്ദു, പ്രേംജിത്ത്‌ എന്നിവര്‍ മരുമക്കളുമാണ്‌.

വരവിള പുത്തന്‍കണ്ടത്തില്‍ പടീറ്റതില്‍ ശ്രീ ഗോപിനാഥന്റെയും ശ്രീമതി. വിജയമ്മയുടെയും മകന്‍ വിനോദ്‌ 34 വയസ്സ്‌ 20-11-2016 ഞായറാഴ്‌ച രാത്രി ചങ്ങന്‍കുളങ്ങരയില്‍ വച്ചുണ്ടായ വാഹനഅപകടത്തില്‍ നിര്യാതനായി. രേഷ്‌മ ഭാര്യയും അഭിവര്‍ഷ ഏകമകളുമാണ്‌. സിനി, ബിജു എന്നിവര്‍ സഹോദരങ്ങളും, സുരേന്ദ്രന്‍ സഹോദരീ ഭര്‍ത്താവും, രമ്യ സഹോദര ഭാര്യയുമാണ്‌.

ആദിനാട്‌ വടക്ക്‌ സുരേഷ്‌ ഭവനത്തില്‍ പരേതനായ ശ്രീ. രാഘവന്‍ അവര്‍കളുടെ സഹധര്‍മ്മിണി കാര്‍ത്ത്യായനി 21-11-2016 തിങ്കളാഴ്‌ച പുലര്‍ച്ചെ 12.10 ന്‌ 82-ാമത്തെ വയസ്സില്‍ നിര്യാതയായി. പരേതയായ രത്‌നമ്മ, ഉപേന്ദ്രന്‍, അശോകന്‍, മണിയമ്മ, സുരേഷ്‌ എന്നിവര്‍ മക്കളും ശങ്കരന്‍, രമ, ഉഷ, അനിരുദ്ധന്‍, സജിത എന്നിവര്‍ മരുമക്കളുമാണ്‌.

Leave a Reply