ഇടയകന്യകയില്‍ നിന്ന് ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രിപദത്തില്‍ വരെയെത്തിയ ഇടയകന്യകയെക്കുറിച്ചുള്ള വിശദീകരണക്കുറിപ്പ് വളര്‍ന്നുവരുന്ന തലമുറയ്‌ക്ക് പ്രയോജനം ചെയ്യും എന്നകാര്യത്തില്‍ തര്‍ക്കമില്ല. പിന്നിട്ട ദുരിതപൂര്‍ണ്ണമായ ബാല്യവും പറിച്ചുനടീലിന്റെ വിരഹവും ഓരോ പടവുകളിലും അനുഭവിച്ച വേദനകളും ഇനനത്തെ ഉന്നത പദവി അലങ്കരിക്കുന്ന തിരക്കുള്ള സമയത്തം സമൂഹത്തിന് ഒന്നാകെ പ്രചോദനമേകുന്ന തരത്തില്‍ പങ്കുവെയ്‌ക്കാന്‍ സന്മനസ്സു കാണിച്ച ആ വ്യക്തിത്വത്തെ ആദരിക്കാതെ വയ്യ. നിഷ്‌കളങ്ക മനസ്സിനുടമയായ ഒരു വ്യക്തിക്കേ പിന്നിട്ട വഴികളിലെ ദുരിതവും ദുഃഖങ്ങളും മറ്റുള്ളവരുമായി പങ്കിടുവാന്‍ സാധിക്കൂ.. സ്വപ്രയത്‌നത്താല്‍ വിജയപഥത്തില്‍ ഇത്രത്തോളം എത്തിയ നജത് വലൂദ് ബെല്‍ക്കാസെം എന്ന നിശ്ചയദാര്‍ഷ്‌ട്യയായ മനുഷ്യസ്ലേഹിക്ക് ഇനിയും ഉയരങ്ങള്‍ താണ്ടാന്‍ ഈശ്വരാനുഗ്രഹം ഉണ്ടാകട്ടേയെന്നും, ഇത്തരം ലേഖനങ്ങള്‍ സമൂഹത്തിനായി തയ്യാറാക്കുവാന്‍ എസ്. എസ്. കൊട്ടാരത്തിനും കഴിയട്ടേയെന്നും കൂട്ടത്തില്‍ വിജയപഥത്തിലെത്തിയ വ്യക്തികളെക്കുറിച്ച് സമൂഹത്തിന് ഒരിക്കല്‍കൂടി ഓര്‍മ്മപ്പെടുത്തുന്ന വിവരങ്ങള്‍ നല്‍കുന്ന-
നടക്കാന്‍ പ്രയാസമുണ്ടായിരുന്നിട്ടും പ്രശസ്‌ത എഴുത്ത്‌കാരനായിതീര്‍ന്ന ചാള്‍സ് ഡിക്കന്‍സ്, അന്ധയും മൂകയും ബധിരയുമായ ലോക പ്രശസ്‌ത സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഹെലന്‍കെല്ലര്‍, കൂനനായി ജനിച്ച് ചിന്തകനായിത്തീര്‍ന്ന പ്ലേറ്റോ, നാലുവയസ്സുവരെ സംസാരശേഷിയില്ലാതിരുന്ന ലോകപ്രശസ്‌ത ശാസ്‌ത്രജ്‌ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ബാല്യത്തില്‍ പോളിയോ ബാധിച്ച് കാലുകള്‍ തളര്‍ന്ന് മനസ്സ് തളരാതെ അമേരിക്കന്‍ പ്രസിഡന്റായിത്തീര്‍ന്ന ഫ്രാങ്കലിന്‍ റൂസ്‌വെല്‍റ്റ് ഇനിയും പരിചയപ്പെടുത്തുവാന്‍ വ്യക്തികളുടെ വിവരങ്ങള്‍ അദ്ദേഹത്തിന്‍ കയ്യില്‍ ഏറെ ഉണ്ടായിട്ടും ഇത്തരം പ്രശസ്‌തരെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ക്രിസ്‌തുമസ് സന്ദേശത്തിന് വേറിട്ട ഒരു മുഖം നല്‍കിയ എസ്. എസിന് ഇനിയും ശ്രദ്ധനേടുന്ന ലേഖനങ്ങള്‍ എഴുതുവാന്‍ കഴിയട്ടേയെന്നു ദേവീനാമത്തില്‍ പ്രാര്‍ത്ഥിക്കുന്നു.