ഉപജീവനമാര്‍ഗ്ഗമായ ഓട്ടോറിക്ഷയില്‍ കാരുണ്യത്തിന്റെ കാണിക്കവഞ്ചിയുമായി അന്നത്തിനുവകതേടുകയാണ് ചന്ദനത്തോപ്പ് കൊറ്റങ്കര ശ്രീകൃഷ്‌ണവിലാസത്തില്‍ ശ്രീ. ഹരിപരസാദ്. കാണിക്കയില്‍ കിട്ടുന്ന നാണയത്തുട്ടുകള്‍ കൊല്ലം ശങ്കര്‍ നഗര്‍ പാലിയേറ്റീവ് കെയര്‍ സെന്ററിലെ അന്തേവാസികള്‍ക്ക് വേണ്ടിയാണ് സമാഹരിക്കുന്നത്. ഇത്രസേവനതല്‍പ്പരതയോടെ ചെയ്‌തുവരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമേകുന്നത് കൊല്ലം കെ. എസ്. ആര്‍.ടി ബസ്റ്റാന്റിലെ ഓട്ടോഡ്രൈവറായ ഹരിപരസാദിന്റെ ഓട്ടോയിലെ സുമനസ്സുകളായ യാത്രക്കാരുടെ നിര്‍ലോഭമായ നേര്‍ച്ചയാണ്. ജീവിത വഴിയിലുണ്ടായ പരീക്ഷണത്തെ നേരിടുന്നതിനുള്ള ചികിത്സയ്‌ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിയ ഹരിയെ തൊട്ടടുത്ത കിടക്കയില്‍ കാന്‍സര്‍ ബാധിച്ച രോഗി അനുഭവിക്കുന്ന വേദനയാണ് കാരുണ്യത്തിന്റെ വഴിയില്‍ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത വേട്ടയാടാന്‍ കാരണം. അതിനായി ഹരി തിരഞ്ഞെടുത്തത് ഉചിതമായ വഴിയും. അന്നത്തിനുള്ള വഴിയും സഹായത്തിനുള്ള മാര്‍ഗ്ഗവും. ഹരിപ്രയാദിന്റെ ഈ വഴികളില്‍ അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.