ചികിത്സയ്‌ക്ക് പണമില്ലാത്തവരെ കണ്ടെത്തി ഫേസ്‌ബുക്കിലൂടെ സന്മനസ്സുള്ളവരുടെ സഹായമഭ്യര്‍ത്ഥിച്ച് അശരണരുടെ സഹായിയായി മാറാന്‍ പ്രയത്‌നിച്ചുകൊണ്ടിരിക്കുന്ന ഭിലായിലെ പോലീസുകാരി സ്‌മിതയുടെയും
അസമിലെ ഖേത്രി ഗ്രാമത്തെ മറ്റുഗ്രാമങ്ങളില്‍ നിന്നു വെത്യസ്‌തയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്‌ച വെയ്‌ക്കാന്‍ അനുസ്യൂതം പ്രയത്‌നിക്കുന്ന അനുറാംഗ്‌സണ്‍ എന്ന ധീര വനിതയുടെയും പ്രര്‍ത്തനങ്ങളെ നമുക്കും പ്രചോദനമേകുന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ പ്രചോദനമേകുന്നതാണ്. ഒരുഗ്രാവാസികളുടെ മുഴുവന്‍ പിന്തുണയോടെ ഗ്രാമം മുഴുവന്‍ വൈദ്യുതീകരിക്കുക. കുടിവെള്ളക്ഷാമം പരിഹരിക്കുക. സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ പ്രബുദ്ധരാക്കുക ഇത്തരം കാര്യങ്ങള്‍ ആസൂത്രണം ചെയ്‌ത് പ്രാവര്‍ത്തികമാക്കാന്‍ നമ്മള്‍ ഓരോരുത്തരും മുന്നോട്ടുവന്നാല്‍ നമ്മുടെരാജ്യം സര്‍വ്വമാനരംഗങ്ങളിലും മുന്നേറാന്‍കഴിയും എന്ന കാര്യത്തില്‍ സംശയമില്ല. സ്‌മിതയ്‌ക്കും അനുറാംഗ്‌സണ്‍ നും പ്രവര്‍ത്തന പാതയില്‍ എല്ലാ ഭാവുകങ്ങളും ഈശ്വരനാമത്തില്‍ ആശംസിക്കുന്നു.
ചെനയില്‍ നടന്ന 47- വേള്‍ഡ് സ്‌കൂള്‍ചില്‍ഡ്രന്‍സ് ആര്‍ട്ട് എക്‌സിബിഷനില്‍ അന്താരാഷ്‌ട്ര ലെവലില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ഇരിങ്ങാലക്കുടക്കാരന്‍ കൊച്ചുമിടുക്കന്‍ നിരഞ്‌ജന്‍ ജെ മേനോനും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുവാന്‍ സാധിക്കട്ടേയെന്നും നമുക്ക് കൂട്ടായി പ്രാര്‍ത്ഥിക്കാം.