ഈ നിറ പുഞ്ചിരി മലയാളത്തിന്റെയും

Category: Latest News Written by kicko Hits: 633

തീവണ്ടിവീട്ടില്‍ തീ തിന്നു കഴിഞ്ഞിരുന്ന കുടുംബത്തിന്‌ തുണയായി മഞ്‌ജുവും ശ്രീവത്സം ഗ്രൂപ്പും അറിവായി മാതൃഭൂമിയും

സന്‍മനസ്സുള്ളവരുടെ മനസ്സ്‌ അങ്ങിനെയാണ്‌. ഏതൊരു വാര്‍ത്ത കേട്ടാലും ഉടന്‍ മനസ്സ്‌ പറയും അത്‌ നമ്മെ സംബന്ധിക്കുന്ന വിഷയമാണ്‌. അതാണ്‌ തീവണ്ടിയില്‍ കഴിഞ്ഞിരുന്ന ഒരു കുടുംബത്തെപ്പറ്റി മാതൃഭൂമിയില്‍ വന്ന ഹൃയസ്‌പര്‍ശിയായ ഒരു വാര്‍ത്തയോട്‌ മലയാളത്തിന്റെ പ്രിയമകള്‍ മഞ്‌ജുവാര്യര്‍ ഉടന്‍ പ്രതികരിക്കുകയും അന്നുതന്നെ അവരുടെ പുനരധിവാസത്തിന്‌ വേണ്ടക്രമീകരണങ്ങള്‍ നല്‍കാന്‍ മാതൃഭൂമിയുമായി ചേര്‍ന്ന്‌ അവസരമൊരുക്കിയതും. ഒരുനിമിഷം കൊണ്ട്‌ എടുത്തുചാടി ഒരു തീരുമാനമെടുത്തല്ല മഞ്‌ജു. തുടര്‍ന്നും വേണ്ടകാര്യങ്ങള്‍ ചെയ്യുവാന്‍ വേണ്ടിയാണ്‌ എന്നു തെളിയിക്കുന്നതാണ്‌ ഡിസംബര്‍ ആറാം തീയതി മാതൃഭൂമി നമുക്ക്‌ കാട്ടിത്തന്ന വീടിന്റെ കല്ലീടീല്‍ ചടങ്ങിന്റെ ദൃശ്യങ്ങള്‍. സുനസ്സുകാരായ ശ്രീവത്സം ഗ്രൂപ്പുകാര്‍ വാങ്ങി നല്‍കിയ ഭൂമിയിലാണ്‌ വീടു നിര്‍മ്മിക്കുന്നത്‌. നന്മനിറഞ്ഞ മനസ്സുകള്‍ചേരുമ്പോള്‍ തളരുന്നവന്‌ കൈത്താങ്ങാകാനും ഇത്തരം സാഹചര്യങ്ങല്‍ കണ്ടറിഞ്ഞ്‌ ജനമനസ്സുകളില്‍ എത്തിക്കുവാന്‍ മാതൃഭൂമിയടക്കം മാദ്ധ്യമങ്ങള്‍ സാഹചര്യം ഒരുക്കുകയും ചെയ്യുന്നത്‌ എന്നും പ്രചോദനം നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ്‌. ഏതു പ്രതികൂല സാഹചര്യത്തേയും മറികടക്കുവാന്‍ പ്രതീപും രമ്യയും കാണിച്ച മനഃധൈര്യവും അവര്‍ക്കൊപ്പം ആരെയും ഒന്നുമറിയിക്കാതെ നിശ്ശബ്‌ദം കഴിഞ്ഞുവന്ന കുരുന്നുകളായ ആര്‍ച്ചയും ആരതിയും ഒരു പക്ഷേ അറിഞ്ഞിരിക്കില്ല ഈശ്വരന്‍ ഇങ്ങിനെയുള്ള ഏതാനം മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെടുമെന്നും അതിലൂടെ അവര്‍ക്ക്‌ തലചായ്‌ക്കാനൊരിടവും ഈ പ്രതികൂല സാഹചര്യങ്ങളെ മറികടക്കാന്‍ ഒരു ഉപജീവന മാര്‍ഗ്ഗവും തെളിയും എന്നുള്ളതുമായ കാര്യങ്ങള്‍ സാധിക്കുമമെന്നുള്ളതും. തുടര്‍ന്നും ഇത്തരം കാരുണ്യമര്‍ഹിക്കുന്നതും ജീവിത പോരാട്ടത്തില്‍ തളരാതെയും പാതയില്‍ നിന്നും വ്യതിചാലിക്കാതെ പോരാടുകയും ചെയ്യുന്നവരെ സഹായിക്കുവാന്‍ മഞ്‌ജുവിനും ശ്രീവത്സം ഗ്രൂപ്പിനും കഴിയട്ടേയെന്നും ദേവീനാമത്തില്‍ പ്രാര്‍ത്ഥിക്കുന്നു. രണ്ടു പെണ്‍കുഞ്ഞുങ്ങളുമായി അവരുടെ വിദ്യാഭ്യാസം പോലും മുടക്കാതെ ഭര്യയേയും കുഞ്ഞുങ്ങളേയും ചേര്‍ത്തുപിടിച്ച്‌ രാത്രി ഉറക്കമിളച്ച്‌ അവര്‍ക്ക്‌ കാവലിരുന്ന ധീരനായ പ്രതീപിനേയും കുഞ്ഞുങ്ങള്‍ക്കും ഭര്‍ത്താവിനും വേണ്ട അന്നം ക്ഷേത്രങ്ങളില്‍ നിന്നും മറ്റും ശേഖരിച്ച്‌ സ്വന്തം വിശപ്പുപോലും മറന്ന്‌ അവര്‍ക്കു വേണ്ടി സ്വരൂപിച്ച്‌ കര്‍മ്മ നിരതയായ രമ്യയേയും എത്രമാത്രം പ്രകീര്‍ത്തിച്ചാലും മതിയാകില്ല. തുടര്‍ജീവിതത്തിലും അവര്‍ക്ക്‌ കൂടുതല്‍ ശക്തിയും കരുത്തും ഉണ്ടാകട്ടേയെന്നും ദേവീനാമത്തില്‍ പ്രാര്‍ത്ഥിക്കുന്നു.