അനാഥരെ അന്നമൂട്ടുന്ന അദ്ധ്വാനിയായ വീട്ടമ്മ

Category: Latest News Written by kicko Hits: 548

കയ്യില്‍പണമില്ലെന്നതോ ജീവിത പങ്കാളി കൂടെയില്ലെന്നതോ പിന്തുണയ്‌ക്കാനാളില്ലെന്നതോ കാരുണ്യ പ്രവര്‍ത്തനത്തിന്‌ തടസ്സമല്ലായെന്ന പാഠം നമ്മെ പഠിപ്പിക്കുകയാണ്‌ ഇരട്ടക്കുളം കോളനി നിവാസിയായ വിജി. പണികഴിഞ്ഞ്‌ വരുംവഴി റെയില്‍വേ സ്റ്റേഷനു സമീപം ട്രെയിനില്‍ നിന്നു ആരോ വലിച്ചെറിഞ്ഞ ഭക്ഷണപ്പൊതി അഴുക്കു ചാലില്‍ നിന്ന്‌ എടുത്ത്‌ ആര്‍ത്തിയോടെ കഴിക്കുന്ന വൃദ്ധനെകണ്ട വിജിക്ക്‌ കരളലിയിക്കുന്ന ആ കാഴ്‌ചയോടു പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. കയ്യിലിരുന്ന വേതനം ആ അനാഥന്‌ കൊടുക്കുവാന്‍ വിജി ശ്രമിച്ചെങ്കിലും പണമല്ല വിശപ്പിന്‌ ആഹാരമാണ്‌ വേണ്ടതെന്ന ആ വയോധികന്റെ വാക്കുകളാണ്‌ ഈ സല്‍ക്കമ്മത്തിലേക്ക്‌ വിജിയെ നയിച്ചത്‌. ഒരു ചായയ്‌ക്കോ ഒരു നേരത്തെ ഭക്ഷണത്തിനോ കൈ നീട്ടുന്ന പല അനാഥരുടെയും മുഖത്തുനോക്കി എല്ലാവരും കള്ളക്കൂട്ടങ്ങളാണ്‌ എന്ന്‌ ആട്ടിപ്പായിക്കുന്നവരുടെ ഇടയിലാണ്‌ കരളലിയിക്കുന്ന കാഴ്‌ചയ്‌ക്ക്‌ പരിഹാരമായി എന്തുചെയ്യെണമെന്നറിയാതെ പകച്ചുനില്‍ക്കാതെ വിശക്കുന്നവന്‌ തന്നാലാവുന്നത്ര ഭക്ഷണം പാകം ചെയ്‌തു നല്‍കുക എന്ന തീരുമാനം ഒറ്റയ്‌ക്ക്‌ ആ വീട്ടമ്മ എടുത്തത്‌. ആകെ സമ്പാദ്യമായി ബാങ്കില്‍ നിക്ഷേപിച്ചിരുന്ന 3,000 രൂപ പിന്‍വലിച്ച്‌ തെരുവില്‍ നടന്ന്‌ കടത്തിണ്ണയിലും വഴിയരികിലും അലഞ്ഞു തിരിയുന്നവരെ കണ്ടെത്തി അടുത്ത ഞായറാഴ്‌ച പാലത്തിനടിയില്‍ വന്നാല്‍ ഭക്ഷണം നല്‍കാമെന്ന്‌ പറഞ്ഞ വിജിക്ക്‌ എത്രപേര്‍ വരുമെന്ന്‌ ഒരു നിശ്ചയവും ഇല്ലായിരുന്നു. എങ്കിലും വന്നെത്തിയ 17 പേര്‍ക്കും ഭക്ഷണം നല്‍കിയവിജിക്ക്‌ അടുത്ത ഞായറാഴ്‌ച മുതല്‍ 45 പേര്‍ക്കാണ്‌ സദ്യയൊരുക്കേണ്ടിവന്നത്‌. വിജിയുടെ ഈ പ്രവൃത്തികേട്ടറിഞ്ഞ നാട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും പിന്തുണയോടെ ഈ സദ്‌കര്‍മ്മം തുടരുകയാണ്‌. ആ സന്മനസ്സിനെ നമിക്കുന്നു. 

 

ഇന്‍സെറ്റില്‍ വിജി