ശ്ലാഘനീയം മഞ്ചുവാര്യരുടെ പ്രവര്‍ത്തനങ്ങള്‍

Category: Latest News Written by kicko Hits: 573

പുത്തനുണര്‍വ്വേകുന്ന പ്രവര്‍ത്തനങ്ങളും ഇടപെടലുകളും നടത്തി സമൂഹത്തിന്റെ സമസ്‌ത മേഖലകളിലും സജീവമാകുന്ന മഞ്‌ജുവിന്റെ നല്ല മനസ്സിനെ പ്രകീര്‍ത്തിക്കാതെ വയ്യ. നമ്മള്‍ക്കെന്താ കാര്യം എന്നു മനസ്സാക്ഷിയില്ലാതെ ചോദിക്കുന്നവര്‍ക്കിടയിലാണ്‌ സാമൂഹിക പ്രതിബദ്ധതയുള്ള ആര്‍ക്കും സാമൂഹികനീതിക്കു നിരക്കുന്ന പ്രവൃത്തികള്‍ ചെയ്യാം എന്നു നമ്മെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ മഞ്‌ജു പഠിപ്പിക്കുന്നത്‌.
അകാല മരണത്തിനു കീഴ്‌പെട്ട മകന്റെ വേര്‍പാടു താങ്ങാനാവാത്ത ആലപ്പുഴ മാമ്പുഴക്കരി കാക്കനാട്ടു സണ്ണിയുടെയും മിനിയുടെയും മകന്‍ 20 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന സാന്‍ജോസിന്റെ ഹൃദയം മറ്റോരു മനുഷ്യ ശരീരത്തില്‍ പ്രവര്‍ത്തിക്കട്ടേയെന്നും അതിലൂടെ ഒരാളുടെ ജീവന്‍ നിലനില്‍ക്കട്ടെ ആകുടുംബത്തിന്റെ കണ്ണീരുണക്കുവാന്‍ തുണയാകട്ടേയെന്നും പ്രവൃത്തികൊണ്ടു നമ്മെ ബോദ്ധ്യപ്പെടുത്തിയ ആമാതാപിതാക്കളെ നമിക്കുന്നതിനോടൊപ്പം ഈ ഹൃദയം സ്വീകരിക്കുവാനും ജീവന്‍ നിലനിര്‍ത്തുവാനും ആത്യപൂര്‍വ്വമെന്നു വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ഹൃദയമാറ്റ ശസ്‌ത്രക്രിയയിലൂടെ ജീവിതത്തിലേക്ക്‌ തിരികെ വന്ന തൃപ്പൂണിത്തുറ, കുരീക്കല്‍മണലില്‍ മുപ്പത്തി രണ്ടു വയസ്സുകാരന്‍ ജിതേഷിന്‌ ജീവിതത്തിന്റെ ഈ രണ്ടാം വരവില്‍ അദ്ദേഹത്തിനും കുടുംബാംഗങ്ങള്‍ക്കും എന്നും ദൈവകൃപ തുണയായുണ്ടാകട്ടേയെന്നും പ്രാര്‍ത്ഥിക്കുന്നു. ഈ സദ്‌പ്രവൃത്തികള്‍ക്ക്‌ നിയോഗിക്കപ്പെട്ട ഡോ. ജോസ്‌ചാക്കോയേയും സംഘത്തേയും മഞ്‌ജു ഉപമിച്ച വാക്കുകള്‍ ദൈവത്തിന്റെ കൈകള്‍ എന്നാണ്‌. അതേ ദൈവത്തിനു നേരിട്ടു വരാന്‍ സാധിക്കാത്തതിനാല്‍ ഓരോരുത്തരിലൂടെയാണ്‌ ആ സാന്നിദ്ധ്യപ്രവര്‍നങ്ങള്‍ സാക്ഷാത്‌കരിക്കുന്നത്‌. മഞ്‌ജുവിന്‌ കൂടുതല്‍-കൂടുതല്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെടുവാന്‍ ഈശ്വരന്‍ തുണയാകട്ടേയെന്നു പ്രാര്‍ത്ഥിക്കുന്നു.