നിരാശയും ആത്മഹത്യയും പരിഹാരമല്ല

Category: Latest News Written by kicko Hits: 656

ജീവിതത്തില്‍ പല സന്ദര്‍ഭങ്ങളിലും നമുക്കുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങള്‍ സമചിത്തതയോടെ നേരിടാന്‍ സാധിച്ചാല്‍ വിജയത്തിലേക്കുള്ള ചുവടുവയ്‌പാകും ആ തീരുമാനങ്ങള്‍. ആത്മഹത്യയോ, ഒളിച്ചോട്ടമോ പരിഹാരമല്ല. നമുക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നമ്മുടെ അദ്യുദയകാംഷികളായവരുമായി മനസ്സുതുറന്ന്‌ പങ്കുവയ്‌ക്കുക ഏറ്റവും ഉത്തമം. കൂടാതെ ആരാധനാലയ സന്ദര്‍ശനങ്ങള്‍, എല്ലാവരും അറിഞ്ഞുള്ള ചെറിയയാത്രകള്‍, ജീവിത വിജയത്തിനായുള്ള സാമൂഹിക വ്യവസ്ഥിതിക്കനുസരിച്ചുള്ള നിരന്തര പ്രയത്‌നം. ഇവയെല്ലാം നമ്മുടെ മാനസ്സിക പിരിമുറുക്കങ്ങള്‍ കുറയ്‌ക്കാന്‍ സാധിക്കും. ഒരിക്കലും സമൂഹത്തില്‍ നിന്ന്‌ ഉള്‍വലിയുകയോ, സാമൂഹിക മാനദണ്‌ഡങ്ങള്‍ക്കനുസരിച്ചല്ലാത്ത പ്രവൃത്തികള്‍ അവലംബിക്കാനോ പാടില്ല. ഇതൊക്കെപാലിച്ച്‌ മുന്നോട്ടുപോയാല്‍ ജീവിത വിജയം ഉറപ്പാണ്‌.
ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്‌. കടംകയറി കിടപ്പാടം വില്‍ക്കാനൊരുങ്ങിയ ഓട്ടോ ഡ്രൈവര്‍ക്ക്‌ ലഭിച്ച ലോട്ടറി ഭാഗ്യം. ജീവിതത്തില്‍ പരീക്ഷണങ്ങള്‍ പല വിധത്തില്‍ നേരിടേണ്ടി വന്നെങ്കിലും പിടിച്ചു നില്‍ക്കുവാനുള്ള നെട്ടോട്ടത്തില്‍ ആകെയുണ്ടായിരുന്ന കിടപ്പാടവും ഉപജീവന മാര്‍ഗ്ഗമായ ഓട്ടോ റിക്ഷയും വിറ്റ്‌ രോഗബാധിതനായ ഇളയമകനേയും സ്‌കൂള്‍വിദ്യാര്‍ത്ഥിയായ മൂത്ത മകനേയും ഭാര്യയേയും ചേര്‍ത്ത്‌ പിടിച്ച്‌ പെരുവഴയിലേക്ക്‌ ഇറങ്ങാന്‍ തയ്യാറായ അമ്പലപ്പുഴക്കാരന്‍ ബിജുവാസുദേവന്‍ എന്ന ചെറുപ്പക്കാരനെ തേടി മഹാലക്ഷ്‌മിയുടെ രൂപത്തില്‍ വന്ന കേരളസംസ്ഥാന ഭാഗ്യക്കുറി. മനഃസ്സാന്നിദ്ധ്യം കൈവിടാതെ പിടിച്ചു നിന്ന ബിജുവിനും കുടുംബത്തിനും ഇതാരു രണ്ടാം ജന്മം തന്നെയാണ്‌. ആജീവിത പാതയില്‍ സര്‍വ്വേശ്വരന്‍ വഴികാട്ടിയായി കൂടെയുണ്ടാകട്ടേയെന്നു ദേവീനാാമത്തില്‍ പ്രാര്‍ത്ഥിക്കുന്നു. ബ്രഹ്മാവിനുപോലും കഷ്‌ടകാലം ഉണ്ടായി എന്നു നമ്മളെ പഠിപ്പിക്കുന്ന പാഠം എല്ലാ മാനസ്സിക പിരിമുറുക്കം അനുഭവിക്കുന്നവര്‍ക്കും പ്രത്യാശയേകട്ടേയെന്നു പ്രാര്‍ത്ഥിക്കുന്നു.