വള്ളിക്കാവിലെ അക്ഷരമുത്തശ്ശിക്ക്‌ വള്ളിക്കാവ്‌ മക്കളുടെ 85 ാംപിറന്നാള്‍ സമ്മാനം.

Category: Latest News Written by kicko Hits: 577

വള്ളിക്കാവിന്റെ അക്ഷര മുത്തശ്ശി സംസ്‌കാരസംദായിനി വായനശാലയ്‌ക്ക്‌ 85-ാം പിറന്നാള്‍സമ്മാനമായി പുതിയകെട്ടിടസമുച്ചയം ദേശവാസികള്‍ സമ്മാനിച്ചു. കഴിഞ്ഞ കുറേ നാളുകളായി രാപകലില്ലാതെ ഓടിനടന്ന രവീന്ദ്രന്‍സാറിനൊപ്പം ശ്രീ. സി. ആര്‍. രാധാകൃഷ്‌ണന്‍, ശ്രീ. കെ. ചന്ദ്രാനന്ദന്‍ എന്നിവര്‍ക്ക്‌ വഴികാട്ടികളായി സര്‍വ്വശ്രീ. കെ. പത്മനാഭപിള്ള, പി. ശ്രീനിവാസന്‍, പി. പ്രഭാകരന്‍ സാര്‍ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം പിറന്നാള്‍ സമ്മാന സമര്‍പ്പണത്തിനായി ഒരുദേശം മുഴുവന്‍ പ്രയത്‌നിക്കുകയായിരുന്നു. സാമ്പത്തിക സഹായത്തിനായി ജനപ്രതിനിധിയും മുന്‍ പാര്‍ലമെന്റംഗവുമായിരുന്ന ഡോ. ടി. എന്‍ സീമ പ്രാദേശിക വികസനഫണ്ടില്‍ നിന്ന്‌ അനുവദിച്ചു സഹായിച്ചതിന്റെ ബാക്കി സുമനസ്സുകളുടെ നിര്‍ലോഭമായ സഹകരണം കൂടിയായപ്പോള്‍ പിറന്നാളാഘോഷം കെങ്കേമമായി. പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ വള്ളിക്കാവ്‌ മോഹന്‍ദാസ്‌ സാറിനൊപ്പം പങ്കെടുത്ത ശ്രീമാന്‍മാര്‍ നന്ദകുമാര്‍ വള്ളിക്കാവ്‌, ക്ലാപ്പനഷണ്‍മുഖന്‍, വരവിള ശ്രീനി, ആദിനാട്‌തുളസി, ജോസഫ്‌, മോഹന്‍. പി, കരുനാഗപപ്പള്ളി എം. എല്‍. എ. ആര്‍. രാമചന്ദ്രന്‍, ഏഴാച്ചേരി രാമചന്ദ്രന്‍, പ്രൊഫ. ആദിനാട്‌ഗോപി, പ്രൊഫ. ശൂരനാട്‌വാസുദേവന്‍, ഷേര്‍ളിശ്രീകുമാര്‍, കെ. സി. വേണുഗോപാല്‍, ഡോ. പി. കെ. ഗോപന്‍, ഡോ. ക്രിസ്റ്റിഫെര്‍ണാണ്ടസ്‌, കുരീപ്പുഴ ശ്രീകുമാര്‍, ഡി.സുകേശന്‍, സി.രാധാമണി, ശ്രീലേഖാ കൃഷ്‌ണകുമാര്‍,എസ്‌. എം. ഇക്‌ബാല്‍ തുടങ്ങിയ പ്രമുഖരുടെ സാന്നിദ്ധ്യം ചടങ്ങിന്‌ നിറപ്പകിട്ടേകി. വിവിധ മേഖലകളിലുള്ള വികവുറ്റവരെ ആദരിക്കാന്‍ സംഘാടകര്‍ കാണിച്ച സന്‍മനസ്യം ചടങ്ങിന്‌ മാറ്റു കൂട്ടി. സാമ്പത്തിക സഹായം അനുവദിച്ചു തന്ന ഡോ. ടി. എന്‍ സീമയുടെ അഭാവം ചടങ്ങില്‍ ഒരു കുറവു തന്നെയായിരുന്നു. ഏറ്റെടുത്ത ഉദ്യമം പൂര്‍ത്തീകരിക്കാന്‍ സംഘാടകര്‍ കാണിച്ച സന്മനസ്യം എത്ര പ്രകീര്‍ത്തിച്ചാലും അധികമാവില്ല. സ്ഥാപക പ്രവര്‍ത്തകരെ കുറിച്ച്‌ വേദിയില്‍ പലസന്ദര്‍ഭങ്ങളിലായി വിവരിച്ച അറിവ്‌ പുതിയ തലമുറകള്‍ക്ക്‌പുത്തനുണര്‍വ്വേകി എന്നു പറയാതെ വയ്യ. ഈ വായനശാലയ്‌ക്ക്‌ രൂപം കൊടുത്ത യശഃശരീരരായ കെ. വാസുദേവശര്‍മ്മ, ഈ. എന്‍. കുട്ടന്‍പിള്ള, ശങ്കരപ്പിള്ള വൈദ്യര്‍ തുടങ്ങിയവരുടെ പേരുകള്‍ വരും തലമുറകള്‍ക്കുകൂടി പകര്‍ന്നു നല്‍കത്തക്ക രീതിയില്‍ പരാമര്‍ശിക്കപ്പെട്ടു.