നേര്‍വഴിക്കു നയിക്കുവാന്‍ സന്‍മനസ്സു കാണിക്കുന്നത് ആരായാലും അംഗീകരിക്കണം

Category: Latest News Written by kicko Hits: 1200

നേര്‍വഴിക്കു നയിക്കുവാന്‍ സന്‍മനസ്സു കാണിക്കുന്നത് ആരായാലും അംഗീകരിക്കണം

കൊറോണ വൈറസ് ലോകമെന്പാടും വിഴുങ്ങാന്‍ തയ്യാറെടുത്തു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഊണും ഉറക്കവും മറന്ന് ജനരക്ഷയ്ക്കായ് നെട്ടോട്ടമോടുന്ന പ്രിയ മുഖ്യമന്ത്രി  ശ്രീ പിണറായി വിജയന്‍ അവര്‍കളും പ്രധാനമന്ത്രി ശ്രീ. മോദി ജിയും മറ്റു പ്രിയ നേതാക്കളും നിരന്തരം  ഓര്‍മ്മപ്പെടുത്തുന്ന  നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിക്കാന്‍ നമ്മളോരോരുത്തരും പതിജ്ഞാബദ്ധരാണ്. മത്സരമല്ല ജാഗ്രതയാണ് നമുക്ക് ആവശ്യം. അതിനു നമ്മോടൊപ്പം സഹകരിക്കുന്ന സകല പിന്തുണയുമായി മുന്നേ നടക്കുന്ന ഭരണാധികാരികളും. നിപയേയും, പ്രളയത്തേയും പോലുള്ള ദുരന്തങ്ങള്‍ നേരിട്ടു തോല്‍പ്പിച്ച നമുക്ക് കൊറോണയേയും അതിജീവിക്കുവാന്‍ സാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ജാഗ്രതാ നിര്‍ദ്ദേശങ്ങളും, പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്നറിയിപ്പുമായി രാപകലില്ലാതെ നെട്ടോട്ടമോടുന്ന നമ്മുടെ പ്രിയ ആരോഗ്യവകുപ്പുമന്ത്രി  ശ്രീമതി. ഷൈലജ ടീച്ചറും ഇഞ്ചോടിഞ്ച് നിര്‍ദ്ദേശ പാലകരായി തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പിലെ ‍ഡോക്ടേഴ്സ് അടക്കമുള്ള എല്ലാ ജീവനക്കാര്‍ക്കും ഒപ്പം നമ്മള്‍ ഓരോരുത്തരും ഒത്തൊരുമയോടെ കൊറോണവൈറസിനെ നേരിടുന്നതോടൊപ്പം വരും തലമുറയേയും നിലവിലുള്ള കുഞ്ഞുങ്ങളേയും പ്രായാധിക്യം മൂലം രോഗപീഢ അനുഭവിക്കുന്നവരേയും സംരക്ഷിക്കുവാനുള്ള ബാദ്ധ്യതയും ഏറ്റെടുക്കുവാനും തയ്യാറാകണമെന്നും അതിനായി ശ്രീ മോദിജി ആഹ്വാനം ചെയ്യുകയും നമ്മുടെ പ്രിയ നേതാവ് ശ്രീ പിണറായി വിജയന്‍ നിറമനസ്സോടെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്ത ജനതാ കര്‍ഫ്യൂ നമ്മളും മനസ്സുതുറന്ന് ഏറ്റെടുത്ത് പരിപൂര്‍ണ്ണമായും അനുസരിച്ച് പൂര്‍ണ്ണ വിജയത്തിലെത്തിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥക്കുന്നു.  എന്ന്, കിക്കോ